---
title: "വടകരയില്‍ ഡിവൈഎഫ്‌ഐ  യുവധാര ക്യാമ്പയിന് തുടക്കമായി "
english_title: "dyfi  mouth peace yuvadhara campagin  start in vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/40800/DYFI's monthly Yuvadhara -campagin-start-in-vatakara"
published_at: "2022-05-04T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62726d6393a34_yuvadhara monthly.jpg"
keywords: []
---

# വടകരയില്‍ ഡിവൈഎഫ്‌ഐ  യുവധാര ക്യാമ്പയിന് തുടക്കമായി 

> **Lead Summary:** **വടകര:** 'പുതിയകാലത്തിന്റെ പുനര്‍വായന ' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയുടെ പ്രചരണത്തിന് തുടക്കമായി.

## Article Content

**വടകര:** 'പുതിയകാലത്തിന്റെ പുനര്‍വായന ' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മുഖമാസികയായ യുവധാരയുടെ പ്രചരണത്തിന് തുടക്കമായി.

വടകര ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും സിനിമാ ഗാന രചയിതാവുമായ ബിനീഷ് പുതുപ്പണത്തിന്റെ പക്കല്‍ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം റിബേഷ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

ബ്ലോക്ക് ട്രഷറര്‍ ജനീഷ്, ഷിജിന്‍ ,ശ്രീജിലാല്‍ , രജീഷ്, ആര്യ, അഖില്‍ ടി കെ എന്നിവര്‍ പങ്കെടുത്തു. വടകര ബ്ലോക്കില്‍ 5000 യുവധാര ചേര്‍ക്കാന്‍ തീരുമാനിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/40800/DYFI's monthly Yuvadhara -campagin-start-in-vatakara)